കൈപ്പറമ്പ്: മുണ്ടൂർ സെന്‍ററിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ (19)ആണ് മരിച്ചത്. മാർച്ച് 9 തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു
കൈവഴിയിലേക്ക് തിരിയുകയായിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫർഹാനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
