തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവരുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.പൊങ്കാലയിടാനെന്ന വ്യാജേന തലസ്ഥാനത്തെത്തിയ പ്രതികളിൽ ഒരാൾ നടത്തിയ മോഷണ ശ്രമത്തെ തുടർന്നാണ് കവർച്ച സംഘം പിടിയിലായത്.
പോലീസ് നടത്തിയ പരിശോധനയിൽ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി.
സംഭാരം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ഉടൻതന്നെ സംഘത്തിലെ ഒരാൾ പിടിയിലായി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. പിന്നാലെയാണ് മറ്റ് മൂന്ന് പേരെയും പിടികൂടിയത്. എന്നാൽ പ്രതികൾ പരസ്പര ബന്ധമില്ലാത്ത തരത്തിലാണ് മൊഴി നൽകുന്നതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


