കോ​ഴി​ക്കോ​ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മരണം

കോ​ഴി​ക്കോ​ട്: ന​ല്ല​ളം മോ​ഡേ​ണ്‍ ബ​സാ​റി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഫെബ്രുവരി 28 ശനിയാഴ്ച പു​ല​ര്‍​ച്ചെ നാ​ലുമണിയോടെയാണ് അപകടം.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട് പേ​ര്‍ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​റി ഡ്രൈ​വ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →