കെ​എ​സ്ആ​ർ​ടി​സി​ പി​രി​ച്ചു​വി​ട്ട എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ത്ത് സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വ്

​തിരു​വ​ന​ന്ത​പു​രം: 2018ൽ ​കെ​എ​സ്ആ​ർ​ടി​സി​യി​ൽ പി​രി​ച്ചു​വി​ട്ട 3055 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ത്ത് സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വ്. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും 2018 മു​ത​ലു​ള്ള 50 ശ​ത​മാ​നം വേ​ത​നം ന​ൽ​കാ​നും തി​രു​വ​ന​ന്ത​പു​രം ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു.

നാ​ലാ​ഴ്ച​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം

2018ൽ ​പി​എ​സ്‍​സി റാ​ങ്ക് പ​ട്ടി​ക വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട‍​ർ​ന്ന് എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​ത്. അ​ർ​ഹ​രാ​യ​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും നാ​ലാ​ഴ്ച​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും പി​രി​ച്ചു​വി​ട്ട സ​മ​യം മു​ത​ൽ ഇ​തു​വ​രെ​യു​ള്ള 50 ശ​ത​മാ​നം വേ​ത​നം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഒ​ഴി​വി​ല്ലെ​ങ്കി​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ പ​കു​തി നി​യ​മ​നം എം​പാ​ന​ലു​കാ​ർ​ക്കാ​യി മാ​റ്റി​വെ​ക്ക​ണം

സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഒ​ഴി​വി​ല്ലെ​ങ്കി​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ പ​കു​തി നി​യ​മ​നം എം​പാ​ന​ലു​കാ​ർ​ക്കാ​യി മാ​റ്റി​വെ​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അ​ഡ്വ. ലി​ജു സ്റ്റീ​ഫ​ൻ മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →