കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന കാട്ടാന അനീഷിനെ ആക്രമിച്ചത്. ആക്രമണത്തിൽ അനീഷിന്റെ നെഞ്ചിലടക്കം ഗുരുതരമായി ചവിട്ടേറ്റു
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണംസംഭവിക്കുകയായിരുന്നു.
.ഉടൻതന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണംസംഭവിക്കുകയായിരുന്നു. നിലവിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാട്ടാനശല്യം രൂക്ഷമാണെന്ന പരാതികൾക്കിയെ ഒരു ജീവൻ കൂടി പൊലിഞ്ഞു
ആറളം ഫാം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന പരാതികൾക്കിടയിലാണ് ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
