ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെൽവം ഇന്ന് (ഫെബ്രുവരി 27 ) ഡിഎംകെയിൽ അംഗത്വമെടുത്തേക്കുമെന്ന് റിപ്പോർട്ട്. രാവിലെ അദ്ദേഹം ഡിഎംകെ ആസ്ഥാനത്തെത്തും. കഴിഞ്ഞ ദിവസം സ്റ്റാലിനുമായി ഒപിഎസ് ചർച്ച നടത്തിയിരുന്നു.ഡിഎംകെ സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നും എം.കെ. സ്റ്റാലിന് മുഖ്യമന്ത്രിയായി തുടരുമെന്നും ഒ. പനീര്‍ശെല്‍വം പറഞ്ഞിരുന്നു.തേനി ജില്ലയിലെ ഉറച്ച സീറ്റിൽ നിന്ന് പനീർശെൽവം നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിയ്ക്കാനുള്ള നീക്കവും ഒപിഎസ് നടത്തിയിരുന്നു
ബജറ്റ് ചർച്ചകൾക്കിടെ നിയമസഭയിൽ ഒപിഎസ് പക്ഷ എംഎല്‍എ പി.അയ്യപ്പന് സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒപിഎസ്.എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. ഇതിനിടെ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിയ്ക്കാനുള്ള നീക്കവും ഒപിഎസ് നടത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം ഡിഎംകെയിൽ ചേരാൻ തീരുമാനിച്ചത്.
