കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ ഫു​ട്ബോ​ർ​ഡി​ൽ നി​ന്ന് ക​യ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് അ​രു​ൺ വി​നു​വി​നെ ആ​ക്ര​മി​ച്ച​ത്. മ​ർ​ദി​ക്കു​ക​യം മു​ഖ​ത്ത് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ബ​സി​ന്‍റെ യാ​ത്ര തു​ട​രാ​ൻ വൈ​കി. പ​ക​രം ക​ണ്ട​ക്ട​ർ വ​ന്ന​ശേ​ഷ​മാ​ണ് ബ​സ് സ​ർ​വീ​സ് തു​ട​ർ​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →