റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയിംസിനായി കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ കേരളം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

February 2, 2026 - 6:27 am

തിരുവനന്തപുരം | കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. .രേഖകള്‍ സമര്‍പ്പിച്ച കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധനമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചുവെന്ന് കേന്ദ്രം 2024ല്‍ അറിയിച്ചിരുന്നുവെന്നും അടുത്ത പ്രഖ്യാപനത്തില്‍ കേരളത്തിന്റെ എയിസ് ഉള്‍പ്പെടും എന്നും പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിനി എയിംസ് ലഭിക്കാത്തത് ഭൂമി ലഭ്യമാക്കാത്തതിനാലാണെന്ന ചില കേന്ദ്രങ്ങളുടെ വിമര്‍ശനത്തിനെതിരെയാണ് മന്ത്രി ഫേസ് ബുക്കിലൂടെ പ്രതികരിച്ചത്.

എന്നാല്‍ വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞെങ്കിലും എയിംസ് അനുവദിച്ചില്ലെന്നും അവര്‍ xവ്യക്തമാക്കി. കേന്ദ്രം നല്‍കിയ കത്ത് സഹിതമാണ് മന്ത്രിയുടെ പോസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *