മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന കു​​റ്റ​​കൃ​​ത്യ​​ങ്ങൾ അ​​ന്വേ​​ഷിക്കാൻ പ്ര​​ത്യേ​​ക​​ സെ​​ല്‍ രൂ​​പീകരിക്കണമെന്ന് ഹൈ​​ക്കോ​​ട​​തി

കൊ​​ച്ചി: മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന കു​​റ്റ​​കൃ​​ത്യ​​ങ്ങൾ അ​​ന്വേ​​ഷിക്കാൻ പ്ര​​ത്യേ​​ക​​ സെ​​ല്‍ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തു പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി. നി​​യ​​മ​​നി​​ര്‍മാ​​ണം നീ​​ളു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കോ​​ട​​തി നി​​ര്‍ദേ​​ശം. കേ​​ര​​ള യു​​ക്തി​​വാ​​ദി സം​​ഘം ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ന​​ട​​പ​​ടി. 2019ല്‍ ​​ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ നി​​യ​​മ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന്‍ മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ത​​ട​​യ​​ല്‍ നി​​യ​​മ​​മാ​​ണ് ശി​​പാ​​ര്‍ശ ചെ​​യ്തി​​രു​​ന്ന​​ത്.എ​​ന്നാ​​ല്‍, ഇ​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ 2023ല്‍ ​​സ​​ര്‍ക്കാ​​ര്‍ ഉ​​പേ​​ക്ഷി​​ച്ചു. ഹൈ​​ക്കോ​​ട​​തി ഇ​​ട​​പെ​​ട്ട​​തോ​​ടെ ഇ​​പ്പോ​​ള്‍ മ​​ഹാ​​രാ​​ഷ്‌​​ട്ര, ക​​ര്‍ണാ​​ട​​ക മാ​​തൃ​​ക​​യി​​ല്‍ അ​​ന്ധ​​വി​​ശ്വാ​​സ​​വി​​രു​​ദ്ധ നി​​യ​​മ​​മാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

നി​​യ​​മോ​​പ​​ദേ​​ശം വേ​​ണ്ടി​​വ​​ന്നാ​​ല്‍ മ​​തി​​യാ​​യ സ​​മ​​യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് സർക്കാർ കോടതിയിൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​തി​​ലേ​​ക്കു​​ള്ള നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ക്കാ​​യി വി​​ദ​​ഗ്ധ സ​​മി​​തി മൂ​​ന്നു​​ത​​വ​​ണ യോ​​ഗം ചേ​​ർ​​ന്നു​​വെ​​ന്നും വി​​വി​​ധ സ​​ര്‍ക്കാ​​ര്‍ വ​​കു​​പ്പു​​ക​​ളി​​ല്‍നി​​ന്നും സ​​മൂ​​ഹ​​ത്തി​​ല്‍നി​​ന്നും അ​​ഭി​​പ്രാ​​യം തേ​​ടേ​​ണ്ട​​തു​​ണ്ടെ​​ന്നും സ​​ര്‍ക്കാ​​ര്‍ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. നി​​യ​​മോ​​പ​​ദേ​​ശം വേ​​ണ്ടി​​വ​​ന്നാ​​ല്‍ മ​​തി​​യാ​​യ സ​​മ​​യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​ഭി​​പ്രാ​​യ രൂ​​പ​​വ​​ത്ക​​ര​​ണ​​വും സ​​മി​​തി​​ക​​ളെ നി​​യോ​​ഗി​​ക്ക​​ലും മാ​​ത്ര​​മാ​​ണ് വ​​ര്‍ഷ​​ങ്ങ​​ളാ​​യി ന​​ട​​ക്കു​​ന്ന​​തെ​​ന്ന് കോടതി

എ​​ന്നാ​​ല്‍, അ​​ഭി​​പ്രാ​​യ രൂ​​പ​​വ​​ത്ക​​ര​​ണ​​വും സ​​മി​​തി​​ക​​ളെ നി​​യോ​​ഗി​​ക്ക​​ലും മാ​​ത്ര​​മാ​​ണ് വ​​ര്‍ഷ​​ങ്ങ​​ളാ​​യി ന​​ട​​ക്കു​​ന്ന​​തെ​​ന്നും കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ള്‍ പ​​ല​​യി​​ട​​ത്തും ത​​ല​​പൊ​​ക്കു​​ന്നു​​ണ്ടെ​​ന്നും കോ​​ട​​തി വി​​മ​​ര്‍ശി​​ച്ചു. തു​​ട​​ര്‍ന്ന് ഭാ​​ര​​തീ​​യ​​ ന്യാ​​യസം​​ഹി​​ത, ഡ്ര​​ഗ്‌​​സ് ആ​​ന്‍ഡ് മാ​​ജി​​ക് റെ​​മ​​ഡീ​​സ് ആ​​ക്ട് തു​​ട​​ങ്ങി നി​​ല​​വി​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ള്‍ വ​​ച്ച് കേ​​സു​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന സ്‌​​പെ​​ഷ​​ല്‍ സെ​​ല്‍ പ​​രി​​ഗ​​ണി​​ക്കാ​​ന്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യോ​​ടു നി​​ര്‍ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →