ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാനക്കൊല. ഗർഭിണിയായ പത്തൊൻപതുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. കൊല്ലപ്പെട്ട മാന്യത പാട്ടീൽ എന്ന പെൺകുട്ടി മൂന്ന് മാസം ഗർഭിണിയായിരുന്നു.ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം.
യുവാവിനേയും യുവാവിന്റെ മാതാപിതാക്കളേയും ഇവരുടെ വീട്ടിലെത്തി ക്രൂരമായി ആക്രമിക്കുകയും .ചെയ്തു
വിവാഹശേഷം ഹുബ്ബള്ളിയിൽനിന്ന് ഹാവേരി എന്ന സ്ഥലത്തേക്ക് പെൺകുട്ടിയും ഭർത്താവും താമസം മാറ്റിയിരുന്നു. ജന്മനാടായ ഹുബ്ബള്ളിയിലേക്ക് ഇവർ തിരിച്ചെത്തിയപ്പോഴായിരുന്നു അച്ഛനും സഹോദരനുമുൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്ന് ഇവരെ ആക്രമിച്ചത്.പെൺകുട്ടിയുടെ ഭർത്താവ് വിവേകാനന്ദയേയും യുവാവിന്റെ മാതാപിതാക്കളേയും ഇവരുടെ വീട്ടിലെത്തി ക്രൂരമായി ആക്രമിക്കുകയും പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുപിന്നാലെ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു
