രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായുളള ഡോ. ഷമാ മുഹമ്മദിന്റെ പോസ്റ്റിനെതിരെ പോലീസിൽ പരാതിനൽകി അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവതയെ സോഷ്യൽ മീഡിയ മുഖേന അപമാനിച്ചെന്നും മറ്റും കാണിച്ചുള്ള കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി പരിഗണിക്കുകയോ വിധി പ്രസ്താവം നടത്തുകയോ നിലവിൽ ചെയ്യാത്ത സാഹചര്യത്തിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായി വ്യാജ വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് മുൻ ദേശീയ വക്താവ് ഡോ. ഷമാ മുഹമ്മദിന്റെ നടപടിയ്ക്ക് എതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി.

കോടതികൾക്ക് രാഷ്ട്രീയ അഭിനന്ദനം ആവിശ്യമില്ല.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതി സിറ്റി പോലീസ് കമ്മീഷണർ കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷന് കൈമാറി.രാഹുൽ ഈശ്വറിന്റെ ജാമ്യം തള്ളിയ കേരള ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ എന്നും മറ്റും ഷമാ മുഹമ്മദ് ട്വിറ്ററിലും ഫേസ് ബുക്ക് പേജിലും കുറിച്ചിരുന്നു. കോടതികൾക്ക് രാഷ്ട്രീയ അഭിനന്ദനം ആവിശ്യമില്ല. സ്വന്തം അഭിപ്രായങ്ങൾക്ക് ഒപ്പം കോടതികളെയും അനാവശ്യമായി ഉൾപ്പെടുത്തിയ ഷമാ മുഹമ്മദിന്റെ നടപടിയും തെറ്റാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →