ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ദൈ​​​വ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ആ ​​​പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ തി​​​രു​​​നെ​​​ല്ലി മ​​​ഹാ​​​വി​​​ഷ്ണു ക്ഷേ​​​ത്ര​​​വും തൃ​​​ശി​​​ലേ​​​രി ശി​​​വ​​​ക്ഷേ​​​ത്ര​​​വും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​ച്ച് ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ മാ​​​ന​​​ന്ത​​​വാ​​​ടി അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യും തി​​​രു​​​നെ​​​ല്ലി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കും സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കി​​​ല്ല

കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കാ​​​തെ ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്കു പി​​​ൻ​​​വ​​​ലി​​​ച്ചാ​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​മെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ർ കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ, ഈ ​​​വാ​​​ദം നി​​​ഷേ​​​ധി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി.

തി​​​രു​​​നെ​​​ല്ലി മ​​​ഹാ​​​വി​​​ഷ്ണു ക്ഷേ​​​ത്ര​​​ത്തി​​​ന് 1.73 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം മാ​​​ന​​​ന്ത​​​വാ​​​ടി അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ലും 8.5 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം തി​​​രു​​​നെ​​​ല്ലി സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലു​​​മു​​​ണ്ട്. തൃ​​​ശി​​​ലേ​​​രി ശി​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ന് മാ​​​ന​​​ന്ത​​​വാ​​​ടി അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ൽ 15.68 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും 1.5 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം തി​​​രു​​​നെ​​​ല്ലി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലു​​​മു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →