കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി 19-കാരിയുടെ കൈയറ്റു

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയുടെ കൈയറ്റു. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈയാണ് അറ്റുപോയത്. വെഞ്ഞാറമ്മൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജങ്ഷന് സമീപത്ത് നവംബർ 24 തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.

കെഎസ്ആർടിസി സ്വിഫ്റ്റ് മറികടക്കാൻ ശ്രമിക്കവെ ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു

ഫാത്തിമയും കുറ്റിമൂട് സ്വദേശിനിയായ സഹപാഠി ഷബാന (19)യും പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതേ ദിശയിൽ നിന്ന് പിറകിലൂടെ എത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് മറികടക്കാൻ ശ്രമിക്കവെ ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് വാഹനത്തിനു പിറകിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും കൈയിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.

ഫാത്തിമയുടെ കൈ തുന്നിച്ചേർക്കുന്നതിനായി സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

.ഉടൻതന്നെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ഇരുവരേയും നാട്ടുകാർ ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേർക്കുന്നതിനായി സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനയും ഫാത്തിമയും വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ എംഎൽടി വിദ്യാർഥിനികളാണ്. ഷബാനയായിരുന്നു ഇരുചക്ര വാഹനം ഓടിച്ചിരുന്നത്. വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →