രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബിജെപി നേതാവ് സതീഷ് ചന്ദ്ര ദുബെയ് ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചെയര്‍മാന്‍ എം വെങ്കയ് നായിഡു ചന്ദ്രയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 9ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേതാവ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 2005 മുതല്‍ 2014 വരെ ലോക്സഭാ പാര്‍ലമെന്‍റ് അംഗമായിരുന്നു. ബീഹാര്‍ നിയമസഭാ അംഗവുമായിരുന്നു.

സഭാ നേതാവ് തവാര്‍ ചന്ദ് ഗെലോട്ട്, മൃഗസംരക്ഷണ, ക്ഷീര, മത്സ്യബന്ധനമന്ത്രി ഗിരിരാജ് സിംഗ്, വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →