റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1.7 കിലോ സ്വര്‍ണ സംയുക്തം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

October 9, 2025 - 4:59 am

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.65 കോടി രൂപ വില മതിക്കുന്ന 1.7 കിലോ സ്വര്‍ണ സംയുക്തം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ദുബൈല്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം ഉപേക്ഷിച്ചതെന്നാണ് സംശയം.

ശുചീകരണത്തൊഴിലാളികളാണ് ചവറ്റുകുട്ടയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്

കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിക്കപ്പെടുമെന്നു കരുതി ഉപേക്ഷിച്ചതോ ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താന്‍ ലക്ഷ്യമിട്ട് ഒളിപ്പിച്ചതോ ആകാനാണ് സാധ്യത. ശുചീകരണത്തൊഴിലാളികളാണ് ചവറ്റുകുട്ടയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്. കസ്റ്റംസ് സ്വര്‍ണമിശ്രിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ടെടുത്ത മിശ്രിതം വേര്‍തിരിച്ചപ്പോള്‍ ഒന്നര കിലോഗ്രാമോളം സ്വര്‍ണമാണ് ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *