2025 ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു : സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സണ്‍, ഒമർ എം. യാഘി എന്നിവരാണ് സമ്മാനാർഹരായത്

റോക്ക്ഹോം: 2025 ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. പുരസ്കാരം മൂന്ന് ഗവേഷകർക്കാണ് ലഭിച്ചത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സണ്‍, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

മെറ്റല്‍ – ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തില്‍ നിന്ന് കാർബണ്‍ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കള്‍ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →