മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്: തലതിരിഞ്ഞ് ഒഴുകി ആസ്‌ത്രേലിയയിലെ വെള്ളച്ചാട്ടം, വൈറലായി വീഡിയോ

സിഡ്‌നി: ആസ്‌ത്രേലിയയില്‍ അതിശക്തമായ കാറ്റില്‍ വെള്ളച്ചാട്ടം തലതിരിഞ്ഞ് ഒഴുകി.

സിഡ്‌നിയ്ക്ക് സമീപത്തെ ഒരു വെള്ളച്ചാട്ടമാണ് മണിക്കൂറില്‍ 74 കിലോമീറ്ററോളം വേഗത്തില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് മുകളിലേയ്ക്ക് ഒഴുകാന്‍ തുടങ്ങിയത്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

റോയല്‍ നാഷണല്‍ പാര്‍ക്കിലെ ബുന്ദേല മേഖലയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. കടല്‍ തീര മേഖലയിലുള്ള വെള്ളച്ചാട്ടമായതിനാല്‍ കാറ്റിന്റെ ശക്തിയ്ക്ക് അനുസരിച്ച് വെള്ളത്തിന്റെ ഒഴുക്ക് ഭാഗികമായോ, പൂര്‍ണമായോ മുകളിലേക്കു തിരിയാറുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശക്തിയേറിയ കാറ്റിന് ഗുരുത്വാകര്‍ഷണ ബലത്തെ മറികടക്കാന്‍ സാധിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. അതേസമയം, മഹാരാഷ്ട്രയിലെ നാനേഖട്ട് വെള്ളച്ചാട്ടം, സിഡ്‌നിയിലെ തന്നെ കാമോ ബോട്ടണി ബേ മേഖലയിലെ വെള്ളച്ചാട്ടം, ഐസ്ലന്‍ഡിലെ റുബേന്‍ഡി, യുകെ യിലെ പീക്ക്, മഹാരാഷ്ട്രയില്‍ തന്നെയുള്ള ആമ്പോലി വെള്ളച്ചാട്ടം തുടങ്ങിയവും റിവേഴ്‌സ് വെള്ളച്ചാട്ടം പ്രതിഭാസം കാണിക്കാറുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →