മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്: തലതിരിഞ്ഞ് ഒഴുകി ആസ്‌ത്രേലിയയിലെ വെള്ളച്ചാട്ടം, വൈറലായി വീഡിയോ

August 15, 2020

സിഡ്‌നി: ആസ്‌ത്രേലിയയില്‍ അതിശക്തമായ കാറ്റില്‍ വെള്ളച്ചാട്ടം തലതിരിഞ്ഞ് ഒഴുകി. സിഡ്‌നിയ്ക്ക് സമീപത്തെ ഒരു വെള്ളച്ചാട്ടമാണ് മണിക്കൂറില്‍ 74 കിലോമീറ്ററോളം വേഗത്തില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് മുകളിലേയ്ക്ക് ഒഴുകാന്‍ തുടങ്ങിയത്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. …