റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ

August 26, 2025 - 6:26 am

കൊച്ചി: പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകൾക്ക് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊൽക്കത്ത സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നി​ഗമനം. ഇവർ താമസിക്കുന്ന വീട് പൂട്ടിയനിലയിലാണ്.സ്ത്രീ ​ഗർഭിണിയാണോയെന്ന് പരിസരവാസികൾ സംശയം പ്രകടിപ്പിച്ചപ്പോൾ ​ഇവർ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *