റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

June 27, 2025 - 6:17 pm

പത്തനംതിട്ട | ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ ഒരാളെ 15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. അടൂര്‍ പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (32) അറസ്റ്റിലായത്.

പഴകുളം ഭാഗത്ത് രാത്രി സമയങ്ങളില്‍ ലൈജു മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജൂൺ 26ന് രാത്രി അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി അന്‍ഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് യുവാവ് എക്സൈസിന്റെ വലയിലായത്. പത്തനംതിട്ട ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ ലൈജുവിനെതിരേ കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *