റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് സജ്ജയ് ഖോക്കര്‍ വെടിയേറ്റ് മരിച്ചു

August 12, 2020 - 10:39 am

ഉത്തര്‍ പ്രദേശ് : ബിജെപി  മുന്‍ ജില്ലാ പ്രസി‍ഡന്‍റ് സഞ്ജയ് ഖോക്കര്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ  ( ഓഗസ്റ്റ് 11 ) ചൊവ്വാഴ്ച രാവിലെ ആണ്  സംഭവം. പശ്ചിമ യുപിയില്‍ ബാഗ്പത് ഗ്രാമത്തിലെ വീടിന്‌ സ മീപത്തുളള കരിമ്പിന്‍ പാടത്താണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.    രാവിലെ പ്രഭാത സവാരിക്കിടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. അക്രമികള്‍ നിരവധി  തവണ  ഖോക്കറിന് നേരെ നിറയൊഴിച്ചു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

ഖോക്കര്‍ വെടിയേറ്റതിന് ഇതുവരെയും ദൃക്‌സാക്ഷി കള്‍ ഒന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹവുമായി ആര്‍ക്കെങ്കിലും ശത്രുതയുണ്ടായിരുന്നോ എന്ന  കാര്യവും പരിശോധിക്കുമെന്നും സംഭവത്തില്‍ മൂന്നുപേരെ സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം  നടത്തി. 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *