റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

August 12, 2020 - 10:32 am

കൊച്ചി: സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കൊച്ചിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന താരത്തിന്റെ റിസൾട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് കേരളത്തിലെത്തുകയായിരുന്നു. ഫലം നെഗറ്റീവായതോടെ അദ്ദേഹം കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാൻ പോകുമെന്നാണ് സൂചന.

ചെന്നൈയിലേക്ക് തിരികെ പോകുന്നതിനു മുൻപ് ഓണവുമായി ബന്ധപ്പെട്ട ചില ചാനൽ ഷൂട്ടിംഗുകളിൽ സംബന്ധിച്ചേക്കും. അതേ സമയം ജിത്തു ജോസഫ് ഒരുക്കുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 വിന്റെ ചിത്രീകരണം സെപ്റ്റംബർ 7 – ന് ആരംഭിക്കും. ചിത്രം ഈ വർഷം അവസാനം റിലീസ് ചെയ്തേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *