റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെഹ്റു യുവകേന്ദ്രയുടെ പേര്‘മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് എസ് വൈ എസ്

May 18, 2025 - 5:53 am

കോട്ടക്കല്‍ | സാമൂഹിക യുവജന മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് കോട്ടക്കലില്‍ നടന്ന എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പ് ‘ആര്‍ട്ട് ഓഫ് തോട്ട്’ അഭിപ്രായപ്പെട്ടു.പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ പേരില്‍ 53 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയുടെ പേര് മാറ്റുന്നതിന് പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും പേരുമാറ്റല്‍ രാഷ്ട്രീയത്തിലൂടെ നടപ്പിലാക്കുന്ന സാംസ്‌കാരിക വംശഹത്യയില്‍ നിന്ന് ഭരണകൂടം പിന്‍ മാറണമെന്നും എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു.

ഹിന്ദുത്വ രാഷ്ട്രത്തിന് അനുകൂലമായ പശ്ചാത്താലം ഒരുക്കുകയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും പേരുമാറ്റല്‍ നിരന്തര പ്രക്രിയ ആയി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യവും ചരിത്രവും മറവിയിലേക്ക് വിട്ട് ഹിന്ദുത്വ രാഷ്ട്രത്തിന് അനുകൂലമായ പശ്ചാത്താലം ഒരുക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. നെഹ്റുവിന്റെ സെക്കുലര്‍ രാഷ്ട്രീയത്തോടുളള എതിര്‍പ്പും ചരിത്രം തങ്ങള്‍ക്കനുകൂലമായി മാറ്റിയെഴുതാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗവുമാണ് ഈ പേരു മാറ്റം. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളില്‍ നിന്ന് പ്രതിഷേധം ഉയരണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഹ്മതുള്ള സഖാഥി എളമരം, അബ്ദുല്ല അഹ്സനി ചെങ്ങാനി, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ്, അലി അക്ബര്‍, സി എന്‍ ജഅഫര്‍, മുഹമ്മദലി പുത്തൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *