കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി.
.ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് ടിസി നല്‍കി പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടിസി നല്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു. ഇവരില്‍ രണ്ടു പേർ ജയിലിലും രണ്ടു പേർ പുറത്തുമാണുള്ളത്. കഴിഞ്ഞ മാർച്ചില്‍ പരീക്ഷയെഴുതിയവരാണ് നാലുപേരും.
പുറത്താക്കിയ വിദ്യാർഥികള്‍ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അതിനാല്‍ തുടർ പഠനത്തിനോ ജോലി സാധ്യതയ്ക്കോ തടസം നേരിടാം. വിദ്യാർഥികളുടെ പരീക്ഷഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തില്‍ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കോളജ് അധികൃതർ വ്യക്തമാക്കി. പരീക്ഷാ ഫീസടച്ച മുറയ്ക്കാണ് പരീക്ഷ എഴുതിക്കേണ്ടി വരുന്നത്. കോടതി അനുമതിയോടെയാണ് വിദ്യാർഥികള്‍ പരീക്ഷ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. .
