നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യൻ’ (‘ഗയാബ്’)എന്നെഴുതിച്ചേർത്ത ചിത്രം കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പങ്കുവെച്ചതിനെതിരെ ബിജെപി രംഗത്തെത്തി. വ്യാപക പ്രതിഷേധം ഉയർന്ന തോടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് കോൺഗ്രസ് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്ന് ബിജെപി ..
.

.പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്രം സർവകക്ഷിയോഗം വിളിച്ചിരുന്നു. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. തുടർന്നായിരുന്നു, ഉത്തരവാദിത്വ സമയത്ത് പ്രധാനമന്ത്രി അദൃശ്യനായി എന്ന തരത്തിൽ കോൺഗ്രസ് ചിത്രം പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ തലയുടെ ഭാഗത്ത് ‘ഗയാബ്’ (അദൃശ്യൻ) എന്നായിരുന്നു കുറിച്ചിരുന്നത്. പ്രധാനമന്ത്രിക്കെതിരായിട്ടാണ് കോൺഗ്രസ് പ്രതീകാത്മക ചിത്രം പങ്കുവെച്ചതെന്നും മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്നും ബിജെപി ആരോപിച്ചു.
.
രാഹുൽ ഗാന്ധി രാജ്യത്തെ പിന്നിൽനിന്ന് കുത്തിയെന്ന് ബിജെപി

രാഹുൽ ഗാന്ധി രാജ്യത്തെ പിന്നിൽനിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ പിന്തുണക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. പാകിസ്താനൊപ്പം ചേർന്ന് അദ്ദേഹം സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്നെന്നും ബിജെപി കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →