പ്രായപരിധിയില്‍ ആർക്കും ഇളവ് വേണ്ടെന്ന നിലപാടുമായി സിപിഎം ബംഗാള്‍ ഘടകം

മധുര : സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാള്‍ ഘടകം നിലപാടെടുത്തു .. മധുരയില്‍ നടക്കുന്ന . പാർട്ടി കോണ്‍ഗ്രസിലാണ് ആർക്കും പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന നിലപാട് എടുത്തത്. പി.ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകം തീരുമാനിച്ചിരിക്കുന്നത്. പി.ബി നിശ്ചയിച്ച വ്യവസ്ഥ പി.ബി തന്നെ ലംഘിക്കരുതെന്നും ആവശ്യപ്പെട്ടു. .കേരളത്തിന്റെ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാംതവണയും പ്രായപരിധിയില്‍ ഇളന് നല്‍കാനുള്ള നീക്കത്തിലും നേതാക്കള്‍ എതിർപ്പറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ പാർട്ടി അംഗത്വം കൂടുമ്പോള്‍ മറുഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായി വിലയിരുത്തൽ

അതേസമയം സി.പി.എം പാർട്ടി കോണ്‍ഗ്രസില്‍ അംഗത്വഫീസ് ഉയർത്താനും തീരുമാനമായിട്ടുണ്ട് 5 രൂപയില്‍ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും, പാർട്ടി അംഗത്വം കൂടുമ്പോഴും നിലവാരം കുറയുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്. കേരളത്തില്‍ അടക്കം പ്രശ്നങ്ങള്‍ ഉണ്ടെന്നും കേരളത്തില്‍ പാർട്ടി അംഗത്വം കൂടുമ്പോള്‍ മറുഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →