തിരുവനന്തപുരം:.ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ .ആശാവർക്കർമാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.