റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

March 22, 2025 - 5:46 am

തൃശൂർ: ദേശീയപാതയില്‍ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം സ്വദേശി സജീവൻ (58) ആണ് മരിച്ചത്. മാർച്ച് 21വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെ കാളമുറി സെന്‍ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്നര്‍ ലോറി ഇടിക്കാന്‍ ശ്രമിച്ചു. ഇതോടെ വണ്ടിനിര്‍ത്തി സജീവനും കണ്ടെയ്നര്‍ ഡ്രൈവറും വാക്കുതര്‍ക്കം ഉണ്ടായി.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വാക്കുതര്‍ക്കത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെടുകയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. സജീവനെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *