റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

March 5, 2025 - 3:45 pm

ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു.പാറത്തോട് ഗുണമണി വീട്ടില്‍ ഡോ വിജയലക്ഷ്മിയും നവജാതശിശുവുമാണ് മരിച്ചത്. സ്വാഭാവിക പ്രസവം നടക്കാതെ വന്നതോടെ യുവതിക്ക് ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കി

എന്നാല്‍ കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായി. തുടര്‍ന്ന് മാർച്ച് 4 ന് രാത്രിയോടെ വിജയലക്ഷ്മിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.യുവതിയെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *