റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഫെബ്രുവരി 25 ന് സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു

February 26, 2025 - 5:12 am

തിരുവനന്തപുരം : മുഹമ്മ സ്വദേശി രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ സംഭവത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ (ഫെബ്രുവരി 25) സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. ധർണ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ നടന്ന ധർണ രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു.സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സർക്കുലർ അവഗണിച്ച് നടത്തിയ അന്യായ റിക്കവറിയാണ് രാധാകൃഷ്ണന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ആവശ്യമാണ് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി ഇന്നലെ കരിദിനം ആചരിച്ചു
.
ധർണ പരിപാടിക്ക് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്നാസർ, അഡ്വൈസറി കമ്മിറ്റി ചെയർമാൻ കെ. സുരേന്ദ്രൻ, ട്രഷറർ സി.വി. കൃഷ്ണദാസ്, കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ധനേഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പൊലീസിന്റെ അന്യായ റിക്കവറിക്കെതിരെ സ്വർണ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി ഇന്നലെ കരിദിനം ആചരിച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസർ അറിയിച്ചു.

ധർണയ്ക്ക് അസോസിയേഷൻ നേതാക്കളായ പി.കെ.അയമൂഹാജി, റോയ് പാലത്തറ, ബി.പ്രേമാനന്ദ്, എം.വിനീത്, സ്‌കറിയാച്ചൻ.കെ.എം, സക്കീർ ഹുസൈൻ, പി.ടി.അബ്ദുറഹ്മാൻ ഹാജി, നവാസ് പുത്തൻവീട്, രത്നകലാ രത്നാകരൻ, അബ്ദുല്‍ അസീസ് എർബാദ്, ബിന്ദു മാധവ്, ലിബി എബ്രഹാം, ഹാഷിം കോന്നി, പി.കെ.ഗണേഷ്, എസ്.പളനി, നസീർപുന്നക്കല്‍, അഹമ്മദ് പൂവില്‍, സി.എച്ച്‌.ഇസ്മായില്‍, മനോജ് കുമാർ ടി.വി, എം.സി.ദിനേശൻ, നിതിൻ തോമസ്, ജയകുമാർ താലം തുടങ്ങിയവർ നേതൃത്വം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *