റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും

February 24, 2025 - 8:24 am

കോട്ടയം | .മത വിദ്വേഷ പരാമര്‍ശ കേസിൽ പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും. ചാനൽ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പി.സി. ജോർജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. 24 ന് രാവിലെ പത്തിന്, ബിജെപി പ്രവർത്തകരോടൊപ്പം, ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടറുടെ മുൻപിൽ പി.സി. ജോർജ് ഹാജരാകും.

ഹൈക്കോടതി പി.സി. ജോർജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി.സി. ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോട്ടയം സെഷൻസ് കോടതി അതിനെയും തുടർന്ന് കേരള ഹൈക്കോടതിയും അപേക്ഷ തള്ളുകയായിരുന്നു. ഹൈക്കോടതി പി.സി. ജോർജിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് നടപടികൾ ആരംഭിച്ചതോടെ പി.സി. ജോർജ് ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം അപേക്ഷിച്ചു. ഇതിന് അനുസൃതമായാണ് അദ്ദേഹം ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്.
.
പോലീസ് അന്വേഷണം നടത്തുന്നത് ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ്. അന്വേഷണ നടപടികൾ പുരോഗമിക്കുമ്പോൾ കേസിന്റെ തുടർവികാസം നിർണായകമായി മാറും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *