ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു . ജമ്മു കാശ്മീരിലെ.ഭീകരവിരുദ്ധ സേനയായ പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കിഷ്ത്വാറില്‍ കഴിഞ്ഞ ദിവസം രണ്ട് ഡിഫൻസ് ഗാർഡുകളെ വധിച്ച ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോർട്ട് വന്നിരുന്നതിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 2024 നവംബർ 7 വ്യാഴാഴ്ചയാണ് നസീർ അഹമ്മദ്, കുല്‍ദീപ് കുമാർ എന്നീ വില്ലേജ് ഡിഫൻസ് ഗാർഡുകളെ (വി.ഡി.ജി) ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചത്.
ജമ്മു കാശ്മ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.
അതിനിടെ ജമ്മു കാശ്മ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലുണ്ടായി. കഴിഞ്ഞദിവസം രാത്രി ബാരാമുള്ളയില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. കുപ്വാര ജില്ലയിലെ ലാബിലെ മാർഗി മേഖലയിലും ഭീകരനെ വധിച്ചു. എ.കെ 47 റൈഫിള്‍, രണ്ട് ഹാൻഡ് ഗ്രനേഡുകള്‍ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. പിന്നാലെ ശ്രീനഗറിലെ ഹർവാൻ മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇവിടെ വെടിവയ്പ് തുടരുകയാണെന്നും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. ശ്രീനഗറിലെ സബർവാൻ വനമേഖലയില്‍ പൊലീസും സുരക്ഷാ സേനയും ഓപ്പറേഷൻ ആരംഭിച്ചു.


