കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു മരണം
ശ്രീനഗര്‍ : കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു മരണം. ബാരാമുള്ളയിലെ പട്ടന്‍ പ്രദേശത്താണ് സംഭവം. ബി.ജെ.പിക്കാരനായ ഗ്രാമമുഖ്യന്‍ മന്‍സൂര്‍ അഹമ്മദ് ബംഗ്രൂവാണ് കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരിലെ ഗൗഷ് ബുഗ് ഗ്രാമത്തിലാണ് ഭീകരാക്രമണമുണ്ടായത്. കൃത്യം നിര്‍വഹിച്ച തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.