റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ കേരളാ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും

October 17, 2024 - 11:48 am

ഡല്‍ഹി | പുതിയ കേരളാ ഗവര്‍ണറായി നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും.നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ് അദ്ദേഹം.

അതി വിശിഷ്ട സേവാ മെഡല്‍ ഉൾപ്പടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തി

ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ദേവേന്ദ്ര കുമാര്‍ ജോഷി 1974 ഏപ്രില്‍ ഒന്നിനാണ് സേനയില്‍ ചേര്‍ന്നത്. ഇന്ത്യന്‍ നാവിക സേനയുടെ 21-ാമത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു. ഐ എന്‍ എസ് സിന്ധുരത്നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി രാജിവെക്കുകയായിരുന്നു. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍, നൗ സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആരിഫ് മുഹമ്മദ് ഖാന് പുതിയ മറ്റെന്തെങ്കിലും പദവി നല്‍കിയേക്കുമെന്ന് സൂചന

കാലാവധി കഴിഞ്ഞ നിലവിലെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹത്തിന്റെ സേവനം പരിഗണിച്ച്‌ പുതിയ മറ്റെന്തെങ്കിലും പദവി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവര്‍ണര്‍മാരെ മാറ്റാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് സിന്‍ഹക്ക് പകരം ആര്‍ എസ് എസ് നേതാവും ബി ജെ പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ റാം മാധവിനെ പരിഗണിച്ചേക്കും.

മറ്റുപല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരെ മാറ്റാൻ നീക്കംമുണ്ടെന്ന് റിപ്പോർട്ട്

ആരിഫ് മുഹമ്മദ് ഖാന് പുറമെ, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള, കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹലോട്ട്, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകും. പി എസ് ശ്രീധരന്‍പിള്ളയെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ഗവര്‍ണറായി മാറ്റി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ബി ജെ പി നേതാക്കളായ അശ്വിനി ചൗബേ, വി കെ സിങ്, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *