രാഹുല്‍ മാങ്കൂട്ടത്തിൽ,പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർ ക്ക് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ഒക്ടോബർ 14ന് ഇവർക്ക് ജാമ്യം അനുവദിച്ചത്.പൊലീസിലെ ആർ.എസ്.എസ് വത്കരണം ഉള്‍പ്പെടെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് യുവജന സംഘടനകളുടെ സംയുക്ത നിയമസഭ മാർച്ച്‌

50,000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് പൊലീസ് റിപ്പോർട്ട്.

50,000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് ഇവർക്കെതിരായ പൊലീസ് റിപ്പോർട്ട് പ്രതികള്‍ ഈ പണം കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →