യു.എൻ അഭയാർഥി ഏജൻസി ആസ്ഥാനം യിസ്രയേൽ പിടിച്ചെടുത്തു

ടെല്‍ അവീവ്: യു.എൻ ഏജൻസിയുടെ പ്രവർത്തനവും പ്രത്യേക അവകാശങ്ങളും പൂർണമായി അവസാനിപ്പിച്ച്‌ രണ്ട് പ്രമേയങ്ങള്‍ ഇസ്രായേല്‍ പാർലമെന്റില്‍പാസാക്കിയതിന് പിന്നാലെ യു.എൻ അഭയാർഥി ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ആസ്ഥാനം ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചെടുത്തു. പലസ്തീനിലെയും അയല്‍രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ഫലസ്തീനി അഭയാർഥികള്‍ക്ക് അവശ്യ സേവനങ്ങള്‍ ഏകോപിപ്പിക്കുനന്തിനായി അധിനിവിഷ്ട കിഴക്കൻ ജറൂസലമില്‍ 1950കള്‍ മുതല്‍ പ്രവർത്തിച്ചുവരുന്ന ആസ്ഥാനമാണ് പൂർണമായി പിടിച്ചെടുത്തത്.

യു.എൻ ഏജൻസി ഇതോടെ പടിക്ക് പുറത്തായി.

കഴിഞ്ഞ ദിവസംയായിരുന്നു നടപടി. പലസ്തീനില്‍ ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലും അയല്‍രാജ്യങ്ങളായ ലബനാൻ, ജോർഡൻ, സിറിയ എന്നിവിടങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് അഭയാർഥികളുടെ അവശ്യ സേവനങ്ങള്‍ നിർവഹിച്ചുവന്ന ഏജൻസിയെയാണ് ഇതോടെ പടിക്ക് പുറത്താക്കിയത്. ഇതോടൊപ്പം, ഫലസ്തീൻ അഭയാർഥികള്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള എല്ലാ അവകാശങ്ങളും ഇസ്രായേല്‍ പുതിയ പ്രമേയങ്ങള്‍ വഴി വിലക്കി.

ലോക രാജ്യങ്ങള്‍ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു

യു.എൻ ആസ്ഥാനം 30 ദിവസത്തിനകം ഒഴിയാൻ 2024 മേയ് 30ന് ഇസ്രായേല്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍, നേരിട്ട് നിർദേശം നല്‍കാതെ മാധ്യമങ്ങളില്‍ മാത്രം അറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് യു.എൻ വക്താവ് ജെനാഥൻ ഫൗളർ വിശദീകരിച്ചു. ഏജൻസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും ഇസ്രായേല്‍ തയാറാക്കിവരുകയാണ്. ലോക രാജ്യങ്ങള്‍ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →