തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട. മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബംഗലൂരുവില്‍ നിന്നും എംഡിഎംഎ കടത്തിയ യുവാക്കളാണ് പിടിയിലായത്. നഗരത്തിലെ മയക്കുമരുന്ന് ശൃഖലയിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 125.397 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും 14.5 കിലോ കഞ്ചാവും പിടികൂടി. നെടുമങ്ങാട് സ്വദേശി മഹേഷ് പിടിയിലായി. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

