റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് : പോലീസ് ഉദ്യോഗസ്ഥൻ യുവതിയെയും കുടുംബത്തെയും മർദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കാക്കൂർ പോലീസ് കേസെടുത്തു. 2023 സെപ്തംബർ 9 ശനിയാഴ്ച അർധരാത്രി 12.30-ഓടെ കൊളത്തൂരിൽവെച്ചായിരുന്നു സംഭവം.

കാറിൽ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിർദിശയിൽവന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നൽകാത്തതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിൽ ഇടപെട്ട എസ്.ഐ. വിനോദ് കുമാർ യുവതിയെയും ഭർത്താവിനെയും കുട്ടിയെയും മർദിച്ചെന്നും എസ്.ഐ.യുടെ ഒപ്പമുണ്ടായിരുന്നയാൾ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *