റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേർത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു പല്ലിളക്കിയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ചേർത്തല നഗരസഭ നാലാം വാർഡിൽ ആനന്ദഭവനം വീട്ടിൽ ആഷിക്(29), എട്ടാം വാർഡിൽ വാഴച്ചിറ വീട്ടിൽ സുജിത്(29) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചേർത്തല നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം. റോഡരികിൽ ബൈക്കുമായി നിൽക്കുകയായികോട്ടയം മെഡിക്കൽ കോളേജ് പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.രുന്ന ചേർത്തല സ്വദേശിയായ ദിലീപിനെ ഇരുവരും ചേർന്ന് അക്രമിക്കുകയായിരുന്നു. ഹെൽമെറ്റ് കൊണ്ട് അടിയേറ്റ് ദിലീപിന്റെ പല്ലിളകിയിരുന്നു. കഴുത്തിലിട്ടിരുന്നു മാല പൊട്ടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ചേർത്തല സബ് ഇൻസ്പെക്ടർ അനൂപ് വി.സി, രംഗപ്രസാദ്.എ, സീനിയർ സി.പി.ഒ സതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ആഷിക് വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും ചേർത്തല ഇൻസ്പെക്ടർ ബി.വിനോദ് കുമാർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *