റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലിവ് 2023′ ഓണാഘോഷം നടത്തി

August 26, 2023 - 11:31 am

കട്ടപ്പന : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേണർ സപ്പോർട്ട്സെന്ററായ കട്ടപ്പന ഗവൺമെന്റ് കോളേജിൽ വച്ച് ‘പൊലിവ് 2023’ എന്ന പേരിൽഓപ്പൺ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലർമാരും വിദ്യാർത്ഥികളും ചേർന്ന് ഓണഘോഷ പരിപാടികൾ നടത്തി.

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.കണ്ണൻ വി നിർവഹിച്ചു.ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ടോജി ഡൊമിനിക് ഓണസന്ദേശം നൽകി. ഓപ്പൺ യൂണിവേഴ്സിറ്റി സപ്പോർട്ട് സെന്റർ കോ- ഓർഡിനേറ്റർ ഡോ. അരുൺ കുമാർ റ്റി എ,അക്കാദമിക് കൗൺസിലർ മാരായ വിഷ്ണു പി എ, ജോസ് ജോസഫ് , വിദ്യാർത്ഥികളായ, ഫാ.സോബി തോമസ്, സജീവ് കെ എൻ,ശ്രീ രാജേന്ദ്രൻ സി എൻ എന്നിവർ പ്രസംഗിച്ചു .

സുന്ദരിക്ക് പൊട്ടുതൊടൽ,കുപ്പിയിൽ വെള്ളംനിറയ്ക്കൽ,മനക്കണക്കുമത്സരം,കസേരകളി തുടങ്ങിയ മത്സരങ്ങളും അത്തപ്പൂക്കളം,ഓണസദ്യ, എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ചു നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *