റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് ബാധിച്ചു

July 31, 2020 - 2:36 pm

വാടാനപ്പള്ളി: വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ റൈറ്ററായ കൊടുങ്ങല്ലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജൂലൈ 28-ന് ഡ്യൂട്ടിക്കെത്തിയ ഇയാൾ പനി മൂലം തൃത്തല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികത്സ തേടിയിരുന്നു. കൊടുങ്ങല്ലൂർ സഹകരണ ബാങ്ക് ജീവനക്കാരിയായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എസ് എച്ച് ഒ. രണ്ട് എസ്.ഐ മാർ ഉൾപ്പെടെ 23 പോലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി. സ്റ്റേഷനിലെ കെ എ പി ക്കാരടക്കം 13 പേരും മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി സ്റ്റേഷൻ പ്രവർത്തനം തുടരും. അഗ്നിരക്ഷാ സേനയെത്തി സ്റ്റേഷൻ അണുവിമുക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *