റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. നിലവില്‍ ഒറ്റത്തവണ മാത്രമേ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തിട്ടുള്ളൂ. 1976ല്‍ സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവ കൂട്ടിച്ചേര്‍ക്കാനായിരുന്നു ഈ ഭേദഗതി. 42ാം ഭേദഗതിയായിരുന്നു ഇത്. ഈ ഭേഭഗതി ഇന്ത്യയുടെ ചരിത്രപരവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജി വാദിക്കുന്നത്.

അഭിഭാഷകരായ ബല്‍റാം സിങ്, കൗരേഷ് കുമാറും പ്രവീഷ് കുമാറെന്ന വ്യക്തിയുമാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ)ല്‍ പറഞ്ഞിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും എതിരാണ് ആമുഖത്തിലെ വാക്കുകള്‍. മതത്തിന്റെ സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്തമായ ‘ധര്‍മ്മം’ എന്നതിനെ കുറിച്ച് വ്യക്തയുള്ള ലോകത്തിലെ ഏറ്റവും പുരാതന നാഗരികതയാണ് ഭാരതം. അതിനെ എതിര്‍ക്കുന്നതാണ് ഈ വാക്കുകളെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *