റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി സൗജന്യ കലാ പരിശീലനം മുരിക്കാട്ടുകുടി സ്കൂളിൽ

July 21, 2023 - 8:48 am

കട്ടപ്പന :കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാ പരിശീലനം നടത്തുന്നു. ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സഹകരണത്തോടെ നടത്തുന്ന കലാ പരിശീലനത്തിൽ ചെണ്ട,ചിത്രരചന, കഥകളി എന്നി കലാരൂപങ്ങളിലാണ് തുടക്കത്തിൽ പരിശീലനം നൽകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

അദ്ധ്യാപകരായ കലാമണ്ഡലം ശരത്, സൂര്യദാസ് റ്റി. ആർ, ബിബിൻ കെ. രാജു തുടങ്ങിയവർ ക്‌ളാസുകൾ നയിക്കും. 2023 ജൂലൈ 20 ന് വെള്ളിയാഴ്ച രാവിലെ 11.30 ന് മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പരിപാടി പ്രശസ്ത കവിയും സാഹിത്യകാരനുമായ ആൻറണി മുനിയറ ഉദ്ഘാടനം ചെയ്യും. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് തായില്യം മുഖ്യാതിഥിയായിരിക്കും

പദ്ധതി വിശദീകരണം സാംസ്കാരിക വകുപ്പ് ഇടുക്കി ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ നിർവഹിക്കും.കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ തങ്കമണി സുരേന്ദ്രൻ,റോയ് എവറസ്റ്റ്, പി റ്റി എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി,ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന വർക്കിംഗ്‌ പ്രസിഡന്റ്‌ സിജോ എവറസ്റ്റ്, രക്ഷധികാരി ഷാജി നെല്ലിപറമ്പിൽ, ജാക്ക്സൺ കട്ടപ്പന, എന്നിവർ പ്രസംഗിക്കും . സ്കൂൾ പ്രിൻസിപ്പൽ സിന്ധു എസ്. നായർ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ലിൻസി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9447902313

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *