കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ വളരെ തന്ത്രപൂര്‍വ്വമാണ് മറുപടി നല്‍കുന്നത്. അദ്ദേഹത്തിന് ലഭിച്ച വിദഗദ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി പറയുന്നതെന്ന് വ്യക്തമാകുന്നുണ്ട് എന്നാണ് തിങ്കാളാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്ത എന്‍ ഐ എ യുടെ ഉന്നത ഉദ്യോഗസ്ഥ വന്ദന മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതെന്ന് സൂചന. കുടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ സി സി ടി വി ദൃശ്യങ്ങളും ശിവശങ്കറിന്റെ ഫോണില്‍ നിന്നും ഡിലിറ്റ് ചെയ്ത വാട്ട്സ് ആപ്പിലേയും ടെലഗ്രാമിലേയും വിവരങ്ങളും ലഭിക്കണമെന്നാണ് കിട്ടുന്ന വിവരം. സ്വപ്നയും സരിത്തുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായതായി ശിവശങ്കര്‍ സമ്മതിക്കുന്നുണ്ട്. കൂടാതെ സ്വപ്നയെ ഐ ടി വിഭാഗത്തില്‍ ജോലിക്ക് നിയമിച്ചതില്‍ കോണ്‍സുലേറ്റിന്റെ ശുപാര്‍ശയുണ്ടായിരുന്നു എന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്.
എന്‍ ഐ എ യുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്റെ മറുപടി വളരെ തന്ത്രപൂർവ്വം
