റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് പരക്കുന്നു. 2 ഗർഭിണികള്‍ക്ക് കോവിഡ്.

July 28, 2020 - 1:21 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് പരക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ രോഗബാധിതര്‍ 13 ആയി. 55 ഡോക്ടര്‍ ഉള്‍പ്പടെ 130 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനിലായി. ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ കോവിഡ് സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയിലേക്ക് മാറ്റി. 27 പേരെ മുട്ടമ്പലത്തെ സി എഫ് എല്‍ ടി സിയിലേക്ക് മാറ്റി. മറ്റുള്ളവരെ കുറിച്ചിയിലേക്കും മാറ്റി.

46 പേര്‍ക്ക് രോഗം ബാധിച്ചതോടെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൂടാതെ സമീപ പ്രദേശങ്ങളെ കൂട്ടി ലാര്‍ജ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചു.

കോട്ടയത്ത് കോവിഡ് ബാധിച്ചവര്‍ 932 പേരാണ്. 483 പേര്‍ രോഗവിമുക്തരായി. 448 പേരാണ് ചികിത്സയിലുള്ളത്. ആകെ ഒരാളാണ് മരണപ്പെട്ടിട്ടുള്ളത്.

തിങ്കളാഴ്ച, 27-07-2020-ന് 59 പേരുടെ രോഗം സ്ഥിരീകരിച്ചു. 13 പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.

കണ്ടൈന്‍റ്മെന്‍റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം

Sl. No.
LSGs needing special
attention
Containment Zones (Ward)
1പാറത്തോട്7, 8, 9, 16
2ഐമനം6, 14
3തലയോലപ്പറമ്പ്4
4ഉദയനാപുരം16
5കുമരകം4, 10, 11, 12
6ടി വി പുരം10
7ഏറ്റുമാനൂർ മുനിസിപ്പാലിറ്റി4
8വെച്ചൂർ1, 3, 4
9മറവന്‍ത്തുരുത്ത്1, 11, 12
10ചങ്ഹനാശ്ശേരി മുനിസിപ്പാലിറ്റി24, 31, 33, 34
11കാഞ്ഞിരപ്പിള്ളി18
12കോട്ടയം മുനിസിപ്പാലിറ്റി24, 39, 46
13വാഴപ്പിള്ലി20
14പായിപ്പടി7, 8, 9, 10, 11
15താളയം1
16തിരുവാർപ്പ്11
17വൈക്കം മുനിസിപ്പാലിറ്റി13, 21, 24, 25
18കുറിച്ചി20
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *