റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ഈ പോരാട്ടം ഞങ്ങൾ ‍തുടരും; കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

July 1, 2023 - 11:00 am

കണ്ണൂർ : തട്ടിപ്പുകേസിൽ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി വിചാരിച്ചെങ്കിൽ സ്വപ്നം മാത്രമാണത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കും. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ ഇടമുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. മോൻസനെ വലിയവനാക്കിയത് സർക്കാരും ദേശാഭിമാനിയുമാണെന്നും സുധാകരൻ വിമർശിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

ഈ പോരാട്ടം ഞങ്ങൾ ‍തുടരും. സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള പോരാട്ടം. സുധാകരൻ പറഞ്ഞു. എല്ലാക്കാലത്തും ഭരിക്കൂലല്ലോ. അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ. കാട്ടിത്തരാം. യുഡിഎഫ് അധികാരത്തിൽ വരും. പിണറായി വിജയൻ ഇറങ്ങിപോകും. കൽത്തുറുങ്ക് നിങ്ങളെ കാത്തിരിക്കുന്നു. പിണറായി വിജയനോടു ഞാൻ പറയുന്നു, നിങ്ങൾ കട്ടുമുടിച്ച എല്ലാ കേസുകളും യുഡിഎഫ് അധികാരത്തിൽ വന്നാൽ പൊക്കിയെടുത്ത് ഞങ്ങൾ തുറക്കും. അക്കാര്യത്തിൽ നിങ്ങൾക്ക് സംശയം വേണ്ട. കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്. ആ സ്ഥാനം ഞങ്ങൾ കണ്ടുവച്ചിട്ടുണ്ട് എന്ന് പിണറായി വിജയൻ ഓർക്കുക. സാധാരണക്കാരന്റെ പണം കവർന്നെടുത്ത് മുഖ്യമന്ത്രിയായി വിലസുന്ന താങ്കൾക്കുമുണ്ട് ഒരു അവസാനം. കുറിച്ചു വച്ചോളൂ, ആ ദിനം വരാൻ പോകുന്നു. ഞങ്ങൾ ആ ദിവസത്തിലേക്കു നടന്നടുക്കുകയാണ് എന്നു മാത്രം ഓർമിപ്പിക്കുന്നു.’’ – സുധാകരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *