റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുല്‍ ഗാന്ധി മണിപ്പൂരില്‍

June 29, 2023 - 1:58 pm

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കലാപ ഭൂമിയായ മണിപ്പൂരില്‍. രാവിലെ 11 ന് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത പ്രദേശത്തേക്കാണ് ആദ്യം എത്തുക. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. പ്രധാനപ്പെട്ട ജന പ്രതിനിധികളുമായി അദ്ദേഹം സംവദിക്കും. സംസ്ഥാനത്തു നിന്നും രാഹുല്‍ഗാന്ധി നാളെയാണ് മടങ്ങുക.
സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.
മണിപ്പൂരിനെ സംഘര്‍ഷത്തില്‍ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധിയുടെ യാത്രാ വിവരങ്ങള്‍ പുറത്തുവിട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരവെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *