ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രാ​യ വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണം : ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രാ​യ വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

വ​യോ​ധി​ക​യ്ക്ക് ഒ​രു യു​വ​തി പ​ണം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു

ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​റാ​യ വ​യോ​ധി​ക​യ്ക്ക് ഒ​രു യു​വ​തി പ​ണം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​ണ​വും സാ​രി​യും ന​ല്‍​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ കോ​ൺ​ഗ്ര​സ് പു​റ​ത്ത് വി​ട്ടി​രു​ന്നു. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ ത​രു​വാ​ക്കു​റി​ശി​യി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ൾ ദേ​വു എ​ന്ന വ​യോ​ധി​ക​യ്ക്ക് ശോ​ഭ​യ്ക്കൊ​പ്പ​മെ​ത്തി​യ യു​വ​തി പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

ആ​രോ​പ​ണ​ങ്ങ​ൾ ശോ​ഭ സു​രേ​ന്ദ്ര​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

പ​ണം കി​ട്ടി​യ​താ​യി ആ​ദ്യം സ്ഥീ​രീ​ക​രി​ച്ച വ​യോ​ധി​ക പി​ന്നീ​ട് അ​ത് തി​രു​ത്ത​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ശോ​ഭ സു​രേ​ന്ദ്ര​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു​വി​ട്ട വ​നി​ത​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ വാ​ദം.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →