റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറിൽ കുതിരസവാരിക്കിടെ പിന്നാലെയെത്തിയ മറ്റൊരു കുതിരയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാർത്ഥിനിക്ക് പരിക്ക്

June 20, 2023 - 8:34 am

മൂന്നാർ : ∙ കുതിരസവാരി നടത്തുകയായിരുന്ന പതിനാറുകാരിയെ പിന്നാലെയെത്തിയ മറ്റൊരു കുതിര കടിച്ചു പരുക്കേൽപിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിക്കാണു കടിയേറ്റത്. 2023 ജൂൺ 18 ഞായറാഴ്ച വൈകിട്ട് മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ കെഡിഎച്ച്പി ഇന്ധന പമ്പിനു സമീപമാണു സംഭവം.

മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒൻപതംഗ സംഘം മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. പമ്പിനു സമീപം വാഹനം നിർത്തിയശേഷം പെൺകുട്ടി സവാരി നടത്തുന്നതിനായി കുതിരപ്പുറത്തേറി പോകുന്നതിനിടയിലാണു പിന്നാലെയെത്തിയ മറ്റൊരു കുതിര കുട്ടിയുടെ ഇടുപ്പുഭാഗത്ത് കടിച്ചത്. പേവിഷബാധയ്ക്കുള്ള ആദ്യ ഡോസ് മരുന്ന് നൽകിയശേഷം കുട്ടിയെ ബന്ധുക്കൾ നാട്ടിലേക്കു കൊണ്ടുപോയി….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *