റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അക്രമിസംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകനായ വിക്രം ജോഷിയാണ് പെണ്‍മക്കള്‍ക്കൊപ്പം യാത്രചെയ്യവേ വെടിയേറ്റു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് ഗാസിയാബാദിലെ വിജയ് നഗര്‍ റോഡില്‍വച്ചായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമികള്‍ ജോഷിയെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്തശേഷം ഓടിപ്പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെടിയേറ്റ പിതാവിനെ ആശുപത്രിയില്‍ എത്തിക്കാനായി കുട്ടികള്‍ വാഹനങ്ങള്‍ക്കുനേരെ സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് രണ്ടുപേര്‍ മുന്നോട്ടുവന്ന് വിക്രം ജോഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തന്റെ ബന്ധുവായ സ്ത്രീയെ ഒരുസംഘം സാമൂഹികവിരുദ്ധര്‍ ശല്യപ്പെടുത്തുന്നതായി വിക്രം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍നിന്നു ലഭിച്ചതോടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹികവിരുദ്ധര്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ച കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *